Latest NewsKeralaIndia

തെലങ്കാന യുഎപിഎ കേസ്: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌

മലപ്പുറം: പാലക്കാടും മലപ്പുറത്തും എൻഐഎ റെയ്ഡ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാടിലെ തറവാട്ടു വീട്ടിലാണ് എൻഐഎ റെയ്ഡ്. തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദിൽ നിന്നുള്ള എൻ.ഐ.എ. സംഘം പരിശോധനക്കെത്തിയത്.

അതേസമയം, തെലങ്കാനയിലെ യുഎപിഎ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ സി പി റഷീദും സി പി ഇസ്മായിലും എന്‍ഐഎ ഓഫീസില്‍ ഹാജരാവണമെന്ന് അധികൃതർ നിർദേശം നൽകി. ഈ മാസം 12ന് ഹൈദരാബാദിലെ എന്‍ഐഎ ഓഫീസിലെത്താനാണ് നിര്‍ദേശം. അതേസമയം, വ്യാഴാഴ്ച പുലർച്ചെ നാലിന് തുടങ്ങിയ പരിശോധന 11.30 വരെ നീണ്ടു.

ഇദ്ദേഹത്തിന്റെ സഹോദരൻ സി.പി. ഇസ്മായിലിന്റെ പാലക്കാട്ടുള്ള ഫ്‌ളാറ്റിലും എൻ.ഐ.എ. സംഘം പരിശോധന നടത്തി. സി പി റഷീദിന്റെ ഫോണും, വിവിധ സംഘടനകളുടെ നോട്ടീസുകളും മാസികകളും എന്‍ഐഎ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്.

പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീദളം ഏരിയ സമിതിയംഗം സി പി ജലീലിന്റെ സഹോദരങ്ങളാണ് ഇരുവരും. മാവോവാദി പ്രവർത്തനവുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button