കാസര്‍ഗോഡ്: രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍ ഭരണഘടന പദവിയിലുള്ളവര്‍ നേതൃത്വം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇന്ത്യന്‍ സാഹചര്യം വലിയ അപകടകരമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര ബോധത്തെയും യുക്തിചിന്തയെയും ഇല്ലാതാക്കി കൊണ്ട് മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ശാസ്ത്ര ഗവേഷണത്തിന് പ്രോത്സാഹനം നല്‍കുന്നില്ല. ഇതിന് പകരം മറ്റ് വിദ്വേഷകാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വീണ്ടും എടുത്ത് പറഞ്ഞു.
Post Your Comments