തൃശൂര്‍: തൃശൂര്‍ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരില്‍ രണ്ട് വര്‍ഷമായി ശക്തമായ പ്രവര്‍ത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയിലുള്ള കര്‍മ്മം.
Read Also: ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി മെസി ഇല്ല! കരാർ ഉടൻ അവസാനിപ്പിക്കാനൊരുങ്ങി ബൈജൂസ്
വീര്‍ സവര്‍ക്കര്‍ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി.എന്‍ പ്രതാപന് എം പി യുടെ പ്രസ്താവനയ്ക്കും സുരേഷ് ഗോപി മറുപടി നല്കി. വീര്‍ സവര്‍ക്കര്‍ വന്നാല്‍ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വീര്‍ സവര്‍ക്കര്‍ വന്നാല്‍ ജയിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരില്‍ സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം തുടങ്ങി. ബിജെപി ബൂത്ത് തല യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമായി.
നേതാക്കളും അണികളുമെന്ന വേര്‍തിരിവ് മാറ്റാന്‍ വേണ്ടി അവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ സജീവമാകുന്നത്. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നി മണ്ഡലങ്ങളിലാണ് സുരേഷ് ഗോപിയുടെ പര്യടനം.
Post Your Comments