MollywoodLatest NewsNewsIndiaEntertainment

വ്യോമസേന യൂണിഫോം ധരിച്ച്‌ ചുംബന രംഗങ്ങള്‍: ഫൈറ്റര്‍ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്

ഒരു ഭീകരാക്രമണത്തെ വ്യോമസേനയിലെ ഒരു സംഘം നേരിടുന്നതാണ് ഇതിവൃത്തം.

വ്യോമസേനയുടെ യൂണിഫോം ധരിച്ച്‌ താരങ്ങളുടെ ചുംബനം. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ഫൈറ്റർ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും ചിത്രത്തില്‍ വ്യോമസേനയുടെ യൂണിഫോം ധരിച്ച്‌ ചുംബന രംഗം അഭിനയിച്ചതിനാണ് നോട്ടീസ്.

യൂണിഫോം ധരിച്ച്‌ ചുംബിക്കുന്ന രംഗം വ്യോമസേനയെ അപമാനിക്കുന്നെന്ന് ആരോപിച്ച് അസം സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥൻ സൗമ്യ ദീപ് ദാസാണ് ഫൈറ്റർ സിനിമക്കെതിരെ പരാതി നല്‍കിയത്.

read also: തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു: സംഭവം നടന്നത് ഹോട്ടലിന് മുന്നിൽ

ഒരു ഭീകരാക്രമണത്തെ വ്യോമസേനയിലെ ഒരു സംഘം നേരിടുന്നതാണ് ഇതിവൃത്തം. യുദ്ധവിമാന പൈലറ്റുമാരായാണ് ഹൃത്വിക് റോഷനും ദീപിക പദുക്കോണും സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഹൃത്വിക് റോഷനെയും ദീപിക പദുക്കോണിനെയും കൂടാതെ അനില്‍ കപൂർ, അക്ഷയ് ഒബ്റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25-നാണ് ഫൈറ്റർ തിയേറ്ററുകളിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button