Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternational

ഇന്ത്യയെ കരുതി യുദ്ധത്തിന് കോപ്പുകൂട്ടുന്നതിനിടെ പാക് വ്യോമസേനയ്ക്ക് വന്‍തിരിച്ചടി

ഇസ്ലാമാബാദ്: പാകിസ്ഥാൻ എയർഫോഴ്സിന്റെ (പി.എ.എഫ്) യുദ്ധവിമാനം തകർന്നു വീണു. ഖൈബർ ഏജൻസി മേഖലയിലാണ് അപകടം നടന്നത്. വിമാനത്തിന്റെ പൈലറ്റ് ഒമർ ഷഹാദ് അപകടത്തിൽ കൊല്ലപ്പെട്ടു. പതിവു പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു.

അപകടത്തിൽ പൊതുജനങ്ങൾക്ക് ആപത്തൊന്നുമുണ്ടായിട്ടില്ല പാകിസ്ഥാൻ സൈന്യമിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. അപകടകാരണം സാങ്കേതികത്തകരാറാണെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണക്കമ്മീഷനെ നിയോഗിക്കാനായി പാകിസ്ഥാൻ എയർ ഹെഡ്‌ക്വാർട്ടേഴ്സ് ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാന്റെ എഫ്.7-പി.ജി യുദ്ധവിമാനം 2015ലും അപകടത്തിൽ തകർന്നിരുന്നു.

പാകിസ്ഥാൻ പതിവുപരിശീലനപ്പറക്കലാണെന്ന് വിശദീകരിക്കുമ്പോഴും, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ തിരിച്ചടി ഭയക്കുന്ന പാകിസ്ഥാൻ സൈനിക തയ്യാറെടുപ്പുകൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്ഥാൻ നാഷണൽ ഹൈവേയിൽ കഴിഞ്ഞ ദിവസം യുദ്ധവിമാനങ്ങൾ ലാന്റ് ചെയ്തത് വാർത്തയായിരുന്നു. അതും പതിവു പരിശീലമാണെന്ന വിശദീകരണമാണ് പാകിസ്ഥാൻ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button