ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്ക് ഇനി പുതിയ ഉപമേധാവി. ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെയാണ് പുതിയ ഉപമേധാവിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 15ന് കരസേനയുടെ ഉപമേധാവിയായി അദ്ദേഹം ചുമതലയേൽക്കും. സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ്, ഇൻഫൻട്രി ഡയറക്ടർ ജനറൽ എന്നീ പദവികളിൽ സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് ഉപേന്ദ്ര ദ്വിവേദി. കൂടാതെ, അദ്ദേഹം രണ്ട് വർഷത്തോളം നോർത്ത് കമാൻഡിൽ ജോലി ചെയ്തിട്ടുണ്ട്.
നിലവിലുള്ള ലഫ്റ്റനന്റ് ജനറൽ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി ചുമതലയേൽക്കുക. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളിൽ ഉൾപ്പെടെ രാജ്യത്തിന്റെ സുപ്രധാന ഘട്ടങ്ങളിൽ നിർണായക പങ്കുവഹിക്കാൻ ദ്വിവേദിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ഈ വർഷം മെയ് 31ന് നിലവിലെ കരസേന മേധാവിയായ മനോജ് പാണ്ഡെ വിരമിക്കുമ്പോൾ ഉപേന്ദ്ര ദ്വിവേദിയെ അടുത്ത കരസേന മേധാവി സ്ഥാനത്തേക്ക് നിയമിക്കുന്നതാണ്. പാകിസ്ഥാൻ, ചൈന അതിർത്തികൾ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നോർത്തൺ കമാൻഡിനാണ്.
Also Read: നേതാക്കൾക്ക് മത്സരിക്കാൻ ധൈര്യമില്ല, കോൺഗ്രസിന്റെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാനായില്ല: മോദി
Post Your Comments