ഡൽഹി: പ്രതിപക്ഷ നേതാക്കൾക്ക് മത്സരിക്കാനുള്ള ധൈര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻ്റിൽ പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയവേ ആണ് അദ്ദേഹം പ്രതിപക്ഷത്തെ വിമർശിച്ചത്. മറ്റ് പാർട്ടികളെ വളരാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും പ്രതിപക്ഷത്തിൻ്റെ അവസ്ഥയ്ക്ക് ഉത്തരവാദി കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
സഭ ബഹിഷ്കരിക്കണമെന്ന പ്രതിപക്ഷ ആഗ്രഹം ജനം നിറവേറ്റും. അടുത്ത തെഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷം സന്ദർശക ഗ്യാലറിയിലാകും. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും മോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പല പ്രതിപക്ഷ നേതാക്കൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടതായി. പലരും സീറ്റ് മാറാൻ ആലോചിക്കുന്നതായി കേട്ടു. ലോക്സഭയ്ക്ക് പകരം രാജ്യസഭയിലേക്ക് പോകാനാണ് പലരും ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ‘മൊഹബത്ത് കി ദുകാൻ’ മുദ്രാവാക്യത്തെയും മോദി പരിഹസിച്ചു. ഒരേ ഉൽപ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കാരണം കോൺഗ്രസിൻ്റെ ദുക്കാൻ അടച്ചുപൂട്ടുകയാണെന്ന് മോദി പറഞ്ഞു. കോൺഗ്രസിന് ഉള്ളത് ‘റദ്ദാക്കൽ’ സംസ്കാരം. രാജ്യത്തിൻ്റെ നേട്ടങ്ങൾ കോൺഗ്രസ് റദ്ദാക്കി.
പത്ത് വർഷം മുമ്പ് കോൺഗ്രസ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൂന്നാം തവണ ബിജെപി അധികാരത്തിലെത്തുമ്പോൾ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്നും മോദി കൂട്ടിച്ചേർത്തു.
Post Your Comments