Latest NewsKeralaNews

തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പില്‍ 1639 കോടി രൂപ പോയിട്ടും ആര്‍ക്കും പരാതിയില്ലാത്തതില്‍ ദുരൂഹത

കേസില്‍ ഇഡി ഇടപെടുന്നു

തൃശൂര്‍: തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പില്‍ 1639 കോടി രൂപ പോയിട്ടും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഇഡി. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാര്‍ രംഗത്ത് വരാത്ത പശ്ചാത്തലത്തിലാണ് നടപടി. പണം തിരിച്ച് നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡി വ്യക്തമാക്കുന്നു.

Read Also: ദേശീയ പുരസ്കാരം നേടിയ ‘കടൈസി വിവസായി’ യിലെ നടി കാസമ്മാൾ മകന്റെ അടിയേറ്റ് മരിച്ചു

ഒരു കോടിയിലധികം നിക്ഷേപകരില്‍ നിന്നാണ് 1693 കോടി രൂപ മണി ചെയിന്‍ മാതൃകയില്‍ ഹൈറിച്ച് കമ്പനി ഉടമകള്‍ കൈക്കലാക്കിയത്. 2 ഡോളറിന്റെ ഹൈറിച്ച് കോയിന്‍ എടുത്താല്‍ 10 ഡോളര്‍ ആക്കി മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ സംസ്ഥാനത്തും വിദേശത്തുമുണ്ട്. എന്നാല്‍ തട്ടിപ്പ് പുറത്ത് വന്നിട്ടും കമ്പനി ഉടമകള്‍ മുങ്ങിയിട്ടും പരാതിക്കാര്‍ കാര്യമായി മുന്നോട്ട് വന്നിട്ടില്ല. ഇഡി അന്വേഷണം തുടങ്ങിയതിന് പിറകെ തൃശ്ശൂര്‍ പുതുക്കാട് മാത്രമാണ് പുതിയ ഒരു പരാതി വന്നത്. ഈ സാഹചര്യത്തിലാണ് ഇഡി വന്‍തുക നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടുന്നത്. എന്തുകൊണ്ട് പരാതിക്കാര്‍ രംഗത്ത് വരുന്നില്ലെന്നാണ് പരിശോധിക്കുക.

നിലവില്‍ പുതുക്കാട്, എറണാകുളം സൗത്ത്, സുല്‍ത്താന്‍ ബത്തേരി കേസുകളില്‍ മാത്രമാണ് ഇഡിയ്ക്ക് ഇസിഐആര്‍ ഇട്ട് അന്വേഷിക്കാന്‍ കഴിയുന്ന ഐപിസി 420 വകുപ്പുകളുള്ള കേസുള്ളത്. മറ്റ് കേസുകളില്‍ നിസാര വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇഡി അന്വേഷണം തുടങ്ങിയതോടെ പുതിയ നിക്ഷേപകര്‍ ഹൈറിച്ചില്‍ എത്തുന്നില്ല. പുതിയ അംഗങ്ങള്‍ ചേര്‍ന്നാല്‍ മാത്രമാണ് മുന്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കാന്‍ കഴിയുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button