KeralaLatest NewsNews

കേന്ദ്രത്തിനെതിരായ പിണറായി സര്‍ക്കാരിന്റെ ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് അനുമതി

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ഡിഎംകെ അണികളും പ്രതിഷേധത്തിനിറങ്ങും

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത് എത്തി. അതേസമയം, ഡല്‍ഹി- പഞ്ചാബ് മുഖ്യമന്ത്രിമാരും സമരത്തില്‍ പങ്കെടുക്കും. എന്നാല്‍, എഐസിസി നേതൃത്വം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. ജന്തര്‍മന്ദറില്‍ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികളോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ ചര്‍ച്ചയിലാണ് സമരം ജന്തര്‍മന്ദറില്‍ തന്നെ നടത്താന്‍ അനുമതി നല്‍കിയത്.

Read Also: കുറഞ്ഞ നിരക്കിലുള്ള സിഎൻജി ഇറക്കുമതി തുടർന്നേക്കും: ഖത്തറുമായുള്ള കരാർ പുതുക്കാനൊരുങ്ങി ഇന്ത്യ

നാളെ കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധവും ജന്തര്‍മന്ദറില്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഒരു വിഭാഗം എംല്‍എമാരും മന്ത്രിമാരായ ജി.ആര്‍ അനില്‍, റോഷി അഗസ്റ്റിന്‍, തുടങ്ങിയവരും ഡല്‍ഹിയിലെത്തി. എ.കെ ശശീന്ദ്രന്‍, ജെ ചിഞ്ചുറാണി എന്നിവരും ഇന്ന് എത്തും. ബാക്കിയുള്ള മന്ത്രിമാരും എംഎല്‍എമാരും ബുധനാഴ്ച ഡല്‍ഹിയിലെത്തും. ഇന്ന് രാത്രി ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രതിഷേധ സമരം സംബന്ധിച്ച് നേതാക്കളുമായി കൂടിയാലോചന നടത്തും.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് കേരള ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും മാര്‍ച്ച് നടത്തിയാകും ജന്തര്‍മന്ദറിലെ പ്രതിഷേധ സ്ഥലത്ത് എത്തുക. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെ നേതാക്കളും സമരത്തില്‍ പങ്കുചേരുമെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button