Latest NewsKeralaNews

കെഎസ്ആര്‍ടിസിക്ക് 128 കോടി: ഗതാഗതമേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അറിയാം

തിരുവനന്തപുരം: ബജറ്റില്‍ ഗതാഗതമേഖലയ്ക്ക് ആശ്വാസമായി വിവിധ പ്രഖ്യാപനങ്ങള്‍. കെഎസ്ആര്‍ടിസിക്ക് 128.54 കോടി ബജറ്റില്‍ വകയിരുത്തി. സംസ്ഥാനപാത വികസനം- 72 കോടി, പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍-92 കോടി, പൊതുപരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്- 50 കോടി, ഉള്‍നാടന്‍ ജലഗതാഗതം- 130.32 കോടി, ചെറുകിട തുറമുഖം- 5 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ അനുവദിച്ചത്.

Read Also: ഏകീകൃത സിവിൽ കോഡ്: ‘ഇത് കേന്ദ്രത്തിന്റെ മാത്രം പ്രശ്നമല്ല’ – കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി അനുവദിച്ചു. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടിയും ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button