KollamLatest NewsKerala

എസ്എഫ്ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെന്ന് പരാതി, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

ശാസ്താംകോട്ട. എസ്എഫ്ഐ പ്രവര്‍ത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയാണ് അറസ്റ്റിലായത്. സിപിഎം അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖ് കല്ലടയാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്.

വഞ്ചന, ബലാൽസംഗം, പട്ടികജാതി പീഡനം വകുപ്പുകളാണ് ഇയാൾക്കെതിരെ കേസിൽ ചുമത്തിയത്. മാതൃകം പരിപാടിയുടെ ഭാഗമായി പരിചയത്തിലായ ശൂരനാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഒന്‍പത് ലക്ഷം രൂപയാണ് ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്ന് വാങ്ങിയെടുത്തത്.

ഒടുവില്‍ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് പരാതി.അതേസമയം, ഇയാൾക്ക് ഉന്നത നേതാക്കളുമായി അടുപ്പമുള്ളതായാണ് ഇയാളുടെ സോഷ്യൽ മീഡിയയിൽ നിന്ന് മനസിലാകുന്നത്. ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ക്ക് പെണ്‍കുട്ടി വഴങ്ങിയില്ലന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button