Latest NewsKeralaNews

ഒരാഴ്ച മുമ്പ് വിവാഹമോചനം: അഞ്ച് വയസുള്ള മകനൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടി യുവതി, കുഞ്ഞ് ഗുരുതരാവസ്ഥയില്‍

സ്‌റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായിരുന്നതിനാല്‍ വേഗത കുറവായിരുന്നു

തിരുവനന്തപുരം: അഞ്ച് വയസുള്ള മകനൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ അമ്മ മരിച്ചു. പാറശാല സ്വദേശി ജർമിയാണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ മകൻ ആദിഷ് നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് 6.45-ഓടെയാണ് യുവതി കുഞ്ഞുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടിയത്. കൊറ്റാമം വൃദ്ധസദനത്തിന് അടുത്തുള്ള ട്രാക്കിന് സമീപത്തു കൂടി മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു.

READ ALSO:പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സ്‌റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായിരുന്നതിനാല്‍ വേഗത കുറവായിരുന്നു. ട്രാക്കിലേക്ക് വീണ ജർമിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പ് ഭർത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button