
രാജ്യത്തെ റെയിൽ ഗതാഗത രംഗത്തെ നാഴികക്കല്ലാകാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. രാജധാനിയെക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025 ഓടെ ട്രാക്കിൽ എത്തിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇതിന്റെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാക്കും. തുടർന്ന് ഏപ്രിലിൽ പരീക്ഷണയോട്ടം നടത്താനാണ് പദ്ധതിയിട്ടിയിരിക്കുന്നത്. 2025 അവസാനത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പൂർണ്ണമായും ഓടിത്തുടങ്ങുന്നതാണ്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാത്രിയാണ് പ്രധാനമായും സർവീസ് നടത്തുക. ആദ്യ ഘട്ടത്തിൽ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ എന്നീ റൂട്ടിലൂടെയാകും വന്ദേ ഭാരത് സ്ലീപ്പറുകൾ സർവീസ് നടത്താൻ സാധ്യത. നിലവിൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന ഈ ട്രെയിനുകൾ യാത്രാസമയം രണ്ട് മണിക്കൂറായി കുറയ്ക്കാൻ സാധിക്കും. ഇതോടെ, രാജ്യത്തോടുന്ന മറ്റേത് ട്രെയിനിനെക്കാളും വേഗത കൈവരിക്കാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് സാധിക്കും. വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകൾ എത്തുന്നതോടെ രാജ്യത്തെ റെയിൽ ഗതാഗതം അതിവേഗം കുതിക്കുന്നതാണ്.
Also Read: രുദ്രാക്ഷം ധരിക്കുമ്പോൾ ഇഷ്ട ദേവതയെ മനസിൽ ധ്യാനിച്ചാൽ ഇരട്ടി ഫലം, ഇക്കാര്യങ്ങൾ അറിയാം
Post Your Comments