KeralaLatest NewsNews

100 വർഷത്തിലധികം പഴക്കമുള്ള പാഠപുസ്തകങ്ങൾ ഒറ്റ ക്ലിക്കിൽ വായിക്കാം! ഡിജിറ്റലൈസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ 1,50,000 പേജുകളാണ് ഡിജിറ്റലൈസ് ചെയ്തത്

തിരുവനന്തപുരം: വർഷങ്ങൾ പഴക്കമുള്ള പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് കൃത്യമായ രീതിയിൽ ഡിജിറ്റലൈസ് ചെയ്ത് ചിട്ടപ്പെടുത്തിയത്. ഇതോടെ, 100 വർഷത്തിലധികം പഴക്കമുള്ള പുസ്തകങ്ങൾ പോലും ഒറ്റ ക്ലിക്കിലൂടെ വായിക്കാനാകും. കാലപ്പഴക്കം കൊണ്ട് പുസ്തകങ്ങൾ ഉപയോഗശൂന്യമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡിജിറ്റലൈസ് ചെയ്തിരിക്കുന്നത്. നിലവിൽ, 1,250-ലധികം പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.

1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ 1,50,000 പേജുകളാണ് ഡിജിറ്റലൈസ് ചെയ്തത്. ഇനിയും നിരവധി പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ ബാക്കിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഡിജിറ്റലൈസ് ചെയ്ത പാഠപുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. സ്കൂൾ പഠന കാലത്ത് ഏറ്റവും നല്ല ഓർമ്മകളിൽ ഒന്നാണ് പാഠപുസ്തകങ്ങൾ. ഭൂരിഭാഗം ആളുകളുടെയും കയ്യിൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടായിരിക്കുകയില്ല. പഴമ നഷ്ടപ്പെടാതെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്നുകൂടി പോകാൻ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരിക്കുന്നവർക്ക് ഏറെ ഗുണകരമാണ് ഡിജിറ്റലൈസ് ചെയ്ത പാഠപുസ്തകങ്ങൾ.

Also Read: മഞ്ഞ് പുതച്ച താഴ്‌വരകളിലൂടെ ഒരു കിടിലൻ യാത്ര! ബാരമുള്ള-ബനിഹാൽ ട്രെയിൻ സർവീസിന് തുടക്കമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button