ഡെറാഡൂൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച. ഹിമാചൽ പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ അതിപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദ്രിനാഥിൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. നിലവിൽ, ബദ്രിനാഥ് അടക്കമുള്ള ഉയർന്ന പ്രദേശങ്ങളെല്ലാം മഞ്ഞ് കൊണ്ട് മൂടപ്പെട്ട നിലയിലാണ്.
ഉത്തരാഖണ്ഡിലെ മറ്റൊരു തീർത്ഥാടന കേന്ദ്രമായ കേദാർനാഥിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. കേദാർനാഥിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം മഞ്ഞുവീഴ്ച തുടരുകയാണ്. സുകേന്ദ്ര ദേവി കുന്നുകളും മഞ്ഞിൽ മൂടിയ അവസ്ഥയിലാണ് ഉള്ളത്. ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: തൃശൂരില്‍ 25കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ
കഴിഞ്ഞ ദിവസം മുതലാണ് ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച ആരംഭിച്ചത്. സാധാരണയായി ഡിസംബർ മാസങ്ങളിലാണ് മഞ്ഞുവീഴ്ച ആരംഭിക്കാറുള്ളതെങ്കിലും ഇത്തവണ അൽപ്പം വൈകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം, ഹിമാചൽ പ്രദേശിലെ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്താണ് റോഡുകൾ അടച്ചിട്ടത്.
Post Your Comments