
തിരുവനന്തപുരം: നവകേരള സദസില്‍ ജനങ്ങള്‍ നല്കിയ അപേക്ഷകളില്‍ പലതും തള്ളിയെങ്കിലും മദ്യവുമായി ബന്ധപ്പെട്ട പരാതിക്ക് അതിവേഗം തീര്‍പ്പ് കല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍. അത്തരത്തിലൊരു കേസായിരുന്നു പാലക്കാട് സ്വദേശി ഷിബുവിന്റേത് ഷിബു നല്കിയ പരാതിയില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത് അതിവേഗമാണ്. മദ്യം വാങ്ങാനുള്ള കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടിയ ഷിബു, ഇതിന് എത്രയും വേഗം ഒരു പരിഹാരമുണ്ടാക്കണമെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചത്.
Read Also: ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം പരാമർശിച്ച് ധനകാര്യ മന്ത്രി
നവകേരള സദസില്‍ ഷിബു നല്കിയ അപേക്ഷയില്‍ ഉടനടി നടപടിയുമുണ്ടായി. കിലോമീറ്ററോളം സഞ്ചരിച്ച് നീണ്ട വരിയില്‍ നിന്നാലും, മദ്യം കിട്ടാന്‍ സമയം എടുക്കുന്നു എന്നുള്ളതായിരുന്നു ഷിബുവിന്റെ പ്രധാന പരാതി. മാത്രമല്ല മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് സ്ഥലപരിമിതി ഒരു പ്രശ്നമാണെന്നും ഇതു പരിഹരിക്കണമെന്നും ഷിബു ആവശ്യപ്പെട്ടിരുന്നു. നീണ്ട വരി ഒഴിവാക്കാന്‍ നടപടി വേണമെന്നും പാലക്കാട് എലപ്പുള്ളി സ്വദേശിയായ ഷിബു തന്റെ ആവശ്യങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഷിബുവിന്റെ പരാതിക്ക് പിന്നാലെ അതില്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. തൊട്ടടുത്ത ഷോപ്പില്‍ ഉടനെ പുതിയ കൗണ്ടറുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഷിബുവിനെ അറിയിച്ചിരിക്കുകയാണ്. ബീവറേജസ് കോര്പ്പറേഷന് തൃശൂര്‍ റീജിയണല്‍ ഓഫീസില്‍ നിന്നാണ് ഷിബു നല്കിയ പരാതിയില്‍ മറുപടി എത്തിയത്.
ഷോപ്പിന്റെ നിലവിലുള്ള സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും സെല്‍ഫ് ഹെല്പ് പ്രീമിയം സൗകര്യം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഷിബുവിന് നല്കിയ മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments