തൃശൂര്‍: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്‍.എം.വി.എച്ച്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 23 പേരാണ് കുറ്റിലക്കടവ് ആശുപത്രിയില്‍ എത്തിയത്. ആരുടെയും നില ഗുരുതരമല്ല.
സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറു വേദനയും അനുഭവപ്പെട്ടത്. ചടങ്ങിനായി പുറത്തെ ഒരു സ്ഥാപനത്തില്‍ നിന്നും കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്തത്. ഇതോടൊപ്പം ഐസ് ക്രീമും, പഫ്‌സും വിതരണവും നടന്നിരുന്നു. ഇന്ന് പുലര്‍ച്ചെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വിഭാഗം ഭക്ഷണം പാകം ചെയ്ത സ്ഥലത്തെത്തി പരിശോധന നടത്തി. ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ്, മറ്റു ജനപ്രതിനിധികളും ആശുപതിയില്‍ എത്തിയിരുന്നു.
Post Your Comments