Latest NewsKeralaNewsBusiness

കൊച്ചിൻ ഷിപ്പിയാർഡിന് വമ്പൻ നേട്ടം! യൂറോപ്യൻ കമ്പനിയിൽ നിന്ന് ഇക്കുറി ലഭിച്ചത് 500 കോടിയുടെ ഓർഡർ

അടുത്തിടെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു

രാജ്യത്തെ പൊതുമേഖല കപ്പൽ നിർമ്മാണ അറ്റകുറ്റപ്പണി ശാലയായ കൊച്ചിൻ ഷിപ്പിയാർഡിന് വമ്പൻ നേട്ടം. ഇക്കുറി യൂറോപ്യൻ ഓർഡറാണ് ഷിപ്പിയാർഡിനെ തേടിയെത്തിയത്. ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലുകൾക്കായി 500 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്. ഇവയുടെ രൂപകൽപ്പനയും നിർമ്മാണവും നടത്തി 2026-ൽ കൈമാറുന്നതാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ഓർഡറുകൾ സ്വന്തമാക്കാൻ കൊച്ചിൻ ഷിപ്പിയാർഡിന് സാധിച്ചിട്ടുണ്ട്.

അടുത്തിടെ ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. കൂടാതെ, 22,000 കോടിയുടെ ഓർഡറുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് സമയബന്ധിതമായി നിർമ്മിച്ച് രാജ്യത്തിന് സമർപ്പിച്ചതടക്കം നിരവധി അഭിമാന നേട്ടങ്ങളാണ് കൊച്ചിൻ ഷിപ്പിയാർഡ് കൈവരിച്ചിട്ടുള്ളത്. അതേസമയം, നടപ്പ് സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിലെ സംയോജിത ലാഭം 120 ശതമാനത്തിലധികമാണ് ഉയർന്നത്.

Also Read: സ്ത്രീകളില്‍ മാത്രമുണ്ടാകുന്ന ഈ മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button