കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നും കോടികളുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്‌യാർഡ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നവീകരണത്തിനായി 313.42 കോടി രൂപയുടെ കരാറിലാണ് കൊച്ചിൻ ഷിപ്‌യാർഡ് ഏർപ്പെട്ടിരിക്കുന്നത്. ആധുനിക ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ഐഎൻഎസ് ബിയാസിന്റെ മിഡ്- ലൈഫ് നവീകരണത്തിനും, റീ-പവർ ചെയ്യുന്നതിനുമാണ് കരാർ.
കൊച്ചിൻ ഷിപ്‌യാർഡിന് അടുത്തിടെ 10,000 കോടിയുടെ മിസൈൽ യാനങ്ങൾ നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കരാർ ലഭിച്ചിരുന്നു. കൂടാതെ, ലോകത്തെ ആദ്യ ഹരിത കണ്ടെയ്നർ കപ്പൽ നിർമ്മിക്കാൻ നോർവേയിൽ നിന്നും ഓർഡർ ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാന കപ്പലായ ഐഎൻഎസ് വിക്രാന്ത് സമയബന്ധിതമായി നിർമ്മിച്ച് രാജ്യത്തിന് കൈമാറിയതടക്കം നിരവധി അഭിമാന നേട്ടങ്ങൾ കൊച്ചിൻ ഷിപ്‌യാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും വീണ്ടും കോടികളുടെ ഓർഡർ ലഭിക്കുന്നത്.
Post Your Comments