Latest NewsNewsIndia

മൂടൽമഞ്ഞിൽ മുങ്ങി ഡൽഹിയിലെ തെരുവോരങ്ങൾ! കാഴ്ചപരിധി കുത്തനെ താഴേക്ക്

ഡൽഹി-എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഡൽഹിയിലെ തെരുവോരങ്ങളെല്ലാം തണുത്ത് വിറയ്ക്കുന്ന അവസ്ഥയിലാണ് ഉള്ളത്. ഡൽഹി-എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് തുടരുന്നതിനാൽ കാഴ്ച പരിധി കുറഞ്ഞിരിക്കുകയാണ്. ഇതോടെ, കാൽനടയാത്രക്കാരും, വഴിയോരക്കച്ചവടക്കാരും, വാഹന യാത്രികരും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് നേരിടുന്നത്. ഡൽഹിയിലെ കാലാവസ്ഥ മോശമായതോടെ ഡൽഹി എയർപോർട്ട് അധികൃതർ പ്രത്യേകത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഡൽഹിയിലെ മൂടൽമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ വിമാനത്തിന്റെ ലാൻഡിംഗിനെയും ടേക്ക് ഓഫിനെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, അപ്ഡേറ്റ് ചെയ്ത ഫ്ലൈറ്റ് വിവരങ്ങളും മറ്റും ബന്ധപ്പെട്ട എയർലൈൻ ജീവനക്കാരുമായി ചോദിച്ചറിഞ്ഞതിനുശേഷം മാത്രമേ യാത്ര തുടരാൻ പാടുള്ളൂ. യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ ഡൽഹി എയർപോർട്ട് അധികൃതർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ ഡൽഹിയിൽ അതിശൈത്യം തുടരുന്നതാണ്. വിമാന സർവീസുകൾക്ക് പുറമേ, റെയിൽ ഗതാഗതവും, റോഡ് ഗതാഗതവും താറുമാറായ അവസ്ഥയിലാണ് ഉള്ളത്.

Also Read: ശബരിമലയിൽ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി, വിവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button