KeralaLatest NewsIndia

ശബരിമലയിൽ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി, വിവാദം

പത്തനംതിട്ട: ശബരിമലയെ തകർക്കാൻ വ്യാജപ്രചരണങ്ങളുണ്ടായെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. ശബരിമലയെ തകർക്കാൻ ചില വ്യാജ പ്രചരണം നടന്നു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വന്നു. കുഞ്ഞിന്‍റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു.

വ്യാജ വാർത്തകൾ ചില കോണുകളിൽ നിന്ന് വന്നു. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. അത്തരം സമരക്കാരുടെ ലക്ഷ്യം എന്താണെന്ന് മനസിലാകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായിയെന്നും മന്ത്രി രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. യഥാർത്ഥ ഭക്തർ പമ്പയിൽ മാലയൂരി മടങ്ങിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മാലയൂരി മടങ്ങിയത് യഥാർത്ഥ ഭക്തരല്ല.

പ്രശ്നമുണ്ടാക്കിയത് കപട ഭക്തരെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. വരവ് കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ല. ഇനിയും തുക എണ്ണാനുണ്ട്. 30 കോടി രൂപയാണ് ഈ വർഷം ശബരിമലയ്ക്കായി ചെലവഴിച്ചത്. മറ്റു വകുപ്പുകളും തുക പ്രത്യേകം ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ നടപടി എടുത്തോ എന്ന കെ യു ജനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button