കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. സ്പൂണുകളുടെ രൂപത്തിലാക്കിയ ശേഷം വളരെ വിദഗ്ധമായാണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്കു മുൻപ് കൊച്ചി വിമാനത്താവളത്തിൽ നിന്നും 44 ലക്ഷം രൂപ വിലമതിക്കുന്ന 848.75 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്ന് ക്യാപ്സൂളുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് ഇവ പിടികൂടിയത്. ഇയാളെയും കസ്റ്റംസ് അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Also Read: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ, ഭാരം 1.75 കിലോഗ്രാം
Post Your Comments