ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഇൻസ്റ്റഗ്രാമിൽ ഫ്ലിപ്സൈഡ് ഫീച്ചർ എത്തി. തിരഞ്ഞെടുത്ത ഫോളോവർമാർക്കോ, സുഹൃത്തുക്കൾക്കോ മാത്രം കാണാനാകുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കളിലേക്ക് ഈ ഫീച്ചർ എത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി മുഴുവൻ ഉപഭോക്താക്കളിലേക്കും ഫ്ലിപ്സൈഡ് ഫീച്ചർ എത്തിക്കാനാണ് ഇൻസ്റ്റഗ്രാമിന്റെ ശ്രമം.
പ്രൈവറ്റ് പോസ്റ്റുകൾക്കായി പ്രത്യേക സ്പെയ്സ് ക്രീയേറ്റ് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോളോവേഴ്സ് ലിസ്റ്റിൽ ആർക്കൊക്കെ പോസ്റ്റുകൾ കാണാൻ സാധിക്കുമെന്നത് സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി മാത്രമായി പോസ്റ്റുകൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാകും.
Also Read: ഗ്യാൻവാപി മസ്ജിദിനുള്ളിൽ പൂജ ചെയ്യാന്‍ ഹിന്ദു വിശ്വാസികള്‍ക്ക് അനുമതി നല്‍കി കോടതി
സാധാരണയായി സ്റ്റോറികൾ പങ്കുവയ്ക്കുമ്പോൾ ഇൻസ്റ്റഗ്രാമിൽ ക്ലോസ് ഫ്രണ്ട്സ് എന്ന ഓപ്ഷൻ ഉണ്ടാകും. ഫ്ലിപ്സൈഡ് ഫീച്ചറും ഇതിനു സമാനമായ രീതിയിലാണ് പ്രവർത്തിക്കുക. വരാനിരിക്കുന്ന അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
Post Your Comments