
ഇടുക്കി: അഞ്ച് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാർഡൻ അറസ്റ്റില്‍. തൊടുപുഴയിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡന വിവരം കുട്ടികള്‍ ആദ്യം അറിയിച്ചത് ഹോസ്റ്റലിലെത്തിയ പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരെയാണ്. സംഭവം സ്ഥിരീകരിക്കാൻ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷം പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പരാതി നൽകി. പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി.
Post Your Comments