Latest NewsNewsIndia

മദ്യനയ കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്

ഈ മാസം 3, 18 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഫെബ്രുവരി രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 3, 18 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഈ രണ്ട് തീയതികളിലും അരവിന്ദ് കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫെബ്രുവരി രണ്ടിന് ഹാജരാകാൻ വീണ്ടും നിർദ്ദേശം നൽകിയത്.

2023 നവംബർ രണ്ടിനും, ഡിസംബർ 21-നും ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. 2023 ഓഗസ്റ്റ് 17നാണ് മദ്യനയ കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അന്ന് തയ്യാറാക്കിയ എഫ്ഐആറിൽ കെജ്‌രിവാളിനെ പ്രതി ചേർത്തിരുന്നില്ല. എക്സൈസ് രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Also Read: ചാവേർ സ്ഫോടന പദ്ധതി: മലയാളിയായ ഐഎസ് ഭീകരൻ ഉൾപ്പെട്ട കേസിലെ വിധി ഫെബ്രുവരി 7ന് പ്രഖ്യാപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button