Latest NewsNewsBusiness

പാർലമെന്റ് ബഡ്ജറ്റ് സമ്മേളനം ഇന്നാരംഭിക്കും: നാളെ ഇടക്കാല ബഡ്ജറ്റ്, പ്രതീക്ഷയോടെ സാമ്പത്തിക മേഖല

രാജ്യത്തെ പതിമൂന്നാമത്തെ ഇടക്കാല ബഡ്ജറ്റാണ് നാളെ അവതരിപ്പിക്കുക

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബഡ്ജറ്റ് സമ്മേളനം ആരംഭിക്കുക. ഇടക്കാല ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായാണ് പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കും. ഒമ്പതാം തീയതി വരെ ബഡ്ജറ്റ് സമ്മേളനം തുടരുന്നതാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ ബാക്കി നിൽക്കുന്നതിനാലാണ് ഇക്കുറി ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ധനക്കമ്മി കുറയ്ക്കുക ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് ഇത്തവണത്തെ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കാൻ സാധ്യത. സ്ത്രീകൾക്കും, യുവാക്കൾക്കും, ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുമായി വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

Also Read: വൻ ഭക്തജന തിരക്ക്: അയോധ്യയിലേക്ക് എട്ട് സര്‍വീസ് കൂടി പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

ഇലക്ട്രിക് വാഹന മേഖല, കാർഷിക മേഖല എന്നിവയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്തെ പതിമൂന്നാമത്തെ ഇടക്കാല ബഡ്ജറ്റാണ് നാളെ അവതരിപ്പിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലേറ്റാൽ ജൂലൈ മാസം സമ്പൂർണ്ണ ബഡ്ജറ്റ് അവതരണം ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button