തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ മര്യാദയല്ലെന്ന് കെ.കെ രമ എംഎല്‍എ. ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടെനില്‍ക്കണം എന്ന് പറയുന്നത് മര്യാദയല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടന്‍ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയത് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരിലേക്ക് നയിച്ചു.
കര്‍ട്ടന്‍ സ്വര്‍ണം പൂശിയതാണോയെന്ന് കെ.കെ രമ പരിഹസിച്ചു. കേരളത്തില്‍ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരാണിതെന്നും കെ കെ രമ കുറ്റപ്പെടുത്തി.
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപിഎം അംഗം കെ ബാബു എംഎല്‍എ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും നീന്തല്‍ കുളങ്ങള്‍ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു.
Leave a Comment