തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന ആവശ്യം ചിലർ എതിർത്തതാണ് സംഘർഷത്തിന് കാരണം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ സംഘം ചേർന്ന് ഏറ്റുമുട്ടിയപ്പോൾ ഗാന്ധിജിയുടെ ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു.
ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിത്തകർത്തു. ചടങ്ങ് നേരത്തെ നടത്തണമെന്ന ആവശ്യം ചിലർ എതിർത്തതോട് കൂടിയാണ് പ്രശ്നം ആരംഭിച്ചത്. വാക്കുതർക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
Post Your Comments