വാരണാസി: ഗ്യാന്‍വാപി മോസ്‌ക്കിന്റെ ഭിത്തിയില്‍ തെലുങ്ക് ഭാഷയിലുള്ള ശിലാലിഖിതം കണ്ടെത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മൈസൂരിലെ എഫിഗ്രാഫി വിംഗാണ് ഇത് കണ്ടെത്തിയതെന്നും തെലുങ്കിലുള്ള മൂന്നെണ്ണം ഉള്‍പ്പെടെ 34 ലിഖിതങ്ങളുണ്ടെന്നും വിദഗ്ധര്‍ കണ്ടെത്തിയതായി എഎസ്ഐ ഡയറക്ടര്‍ കെ മുനിരത്നം റെഡ്ഡിയുടെ കീഴിലുള്ള ടീം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
Read Also: പെണ്‍സുഹൃത്തിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം യുവാവിനെ എത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്
17-ാം ശതകത്തിലേതെന്ന് കരുതുന്ന ഈ ശിലാലിഖിതത്തില്‍ നാരായണ ഭട്ടലുവിന്റെ മകന്‍ മല്ലാന ഭട്ടലുവിന്റെ പേരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് മുനിരത്നം പറയുന്നു. 1585ല്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം നടത്തിയിരുന്ന തെലുങ്ക് ബ്രാഹ്മണനാണ് നാരായണ ഭട്ടലു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍പൂരിലെ സുല്‍ത്താനായ ഹുസൈന്‍ ഷര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരമാണ് 15-ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രം തകര്‍ത്തതെന്നും പറയുന്നു. 1585ല്‍ ക്ഷേത്രം വീണ്ടും നിര്‍മ്മിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഈ ചരിത്രത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ശിലാലിഖിതം സൂചിപ്പിക്കതെന്നും മുനിരത്നം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. തെലുങ്ക് ഭാഷയിലാണ് ഈ ശിലാലിഖിതം കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഈ എഴുത്ത് തകര്‍ന്നതും അപൂര്‍ണ്ണവുമാണ്.
രണ്ടാമത്തെ തെലുങ്ക് ലിഖിതം മോസ്‌കിനുള്ളിലാണ് കണ്ടെത്തിയത്. ‘ഗോവി’ എന്നാണ് ഇത് എഴുതിയിരിക്കുന്നത്. ആട്ടിടയന്മാരാണ് ഗോവികള്‍. മൂന്നാമത്തെ ലിഖിതം 15-ാം നൂറ്റാണ്ടിലേതാണെന്ന് വിദഗധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കാണപ്പെട്ടത് മോസ്‌ക്കിന്റെ വടക്കേഭാഗത്തെ പ്രധാന കവാടത്തിലാണ്. ഇതിന് 14 വരികളുണ്ട്. ഇവ കേടുപാടുകള്‍ പറ്റിയ നിലയിലാണ്.
തെലുങ്കിന് പുറമേ കന്നഡ, ദേവനാഗരി, തമിഴ്ഭാഷകളിലും കുറിപ്പുണ്ട്.
വാരണാസിയിലെ ഗ്യാന്‍വാപി മോസ്‌ക്ക് കോംപ്ലക്സ് ഒരു വലിയ ഹിന്ദുക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായിരുന്നു എന്നാണ് എഎസഐ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോസ്‌ക്കിന്റെ പടിഞ്ഞാറന്‍ ഭിത്തി ക്ഷേത്രത്തിന്റെ ഭാഗമാണെന്നും അതില്‍ 32 ലിഖിതങ്ങള്‍ കണ്ടെത്തിയിരുന്നതായുമാണ് ഇവര്‍ പറയുന്നത്.
Post Your Comments