Latest NewsNewsIndia

പുല്ലിന് തീപിടിച്ചത് അണയ്ക്കാൻ ശ്രമിച്ചു: ദമ്പതികൾ വെന്തുമരിച്ചു

മംഗളൂരു: പുല്ലിന് തീപിടിച്ചത് അണയ്ക്കാൻ ശ്രമിച്ച ദമ്പതികൾ വെന്തുമരിച്ചു. കർണാടകയിലെ ബണ്ട്വാളിലാണ് സംഭവം. വൃന്ദ ദമ്പതികളായ ക്രിസ്റ്റീൻ കാർലോയും (70), ഭർത്താവ് ഗിൽബർട്ട് കാർലോയും (79) ആണ് മരിച്ചത്. വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീടിന് സമീപത്തെ കുന്നിൻ മുകളിലെ പുല്ലിനാണ് തീപിടിച്ചത്.

Read Also: പ്രണയത്തില്‍ നിന്ന് പിന്മാറിയ 15 കാരിയെ ഭീഷണിപ്പെടുത്തി, പെണ്‍കുട്ടി വിഷം കഴിച്ച് മരിച്ചു: അന്‍വര്‍ അറസ്റ്റില്‍

ഇത് കണ്ട ദമ്പതികൾ തീ അണയ്ക്കാൻ കുന്നിന് മുകളിൽ കയറി. സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ഇവർ തീ അണയ്ക്കാൻ ശ്രമിച്ചത്. ഇതിനിടയിൽ തീ ഇവരുടെ മേൽ പടരുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോഴേക്കും ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നു. ബണ്ട്വാൾ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Read Also: ഐടി ഉദ്യോഗസ്ഥയെ കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി, വന്ദന കൊല്ലപ്പെട്ടത് ഹോട്ടല്‍ മുറിയില്‍ വെച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button