KozhikodeLatest NewsKeralaNews

കൂടത്തായി കൊലപാതക പരമ്പര: നെറ്റ്ഫ്ലിക്സിനെതിരെ പ്രതി നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കൂടത്തായി കേസ് ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സിലെ ഡോക്യു സീരീസിന്റെ പ്രദർശനം തടയണമെന്നാണ് ഹർജിയിലെ ആവശ്യം

കോഴിക്കോട്: പ്രമുഖ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ കൂടത്തായി കൊലപാതക കേസിലെ പ്രതി നൽകിയ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ എം.എസ് മാത്യുവാണ് ഹർജിക്കാരൻ. കൂടത്തായി കേസ് ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സിലെ ഡോക്യു സീരീസിന്റെ പ്രദർശനം തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ച് നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ‘കറി ആന്റ് സയനെയ്ഡ്-ദി ജോളി ജോസഫ് കേസ്’ എന്ന ഡോക്യുമെന്ററി കഴിഞ്ഞ മാസം 22-നാണ് പുറത്തിറക്കിയത്. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്ലിക്സും ചില ഓൺലൈൻ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നുണ്ടെന്നും, തനിക്കും കുടുംബത്തിനും അപകീർത്തികരമായ പരാമർശങ്ങൾ ഡോക്യുമെന്ററിയിൽ ഉണ്ടെന്നും ഹർജിക്കാരൻ വ്യക്തമാക്കി. ഈ മാസം 19-നാണ് പരമ്പരയ്ക്കെതിരെ ഹർജി നൽകിയത്.

Also Read: അംബേദ്കർ പൂജയിൽ പങ്കെടുക്കാത്തതിന്, 19 കാരനെ മർദ്ദിച്ച് അർധനഗ്‌നനായി തെരുവിലൂടെ നടത്തിച്ച് സഹപാഠികൾ

ഹർജിയിൽ കോടതി പ്രോസിക്യൂഷന്റെ മറുപടി തേടിയിട്ടുണ്ട്. കൂടാതെ, ഹ്രസ്വചിത്ര പ്രദർശനം കേസിന്റെ ഗതിയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയാണ് കോടതി അന്തിമ നിലപാട് സ്വീകരിക്കുക. അതേസമയം, ചികിത്സ ആവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയും കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button