ThiruvananthapuramLatest NewsKeralaNews

വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്

പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ക്രൈസ്റ്റ് കോളേജിൽ പൊതുദർശനത്തിന് വയ്ക്കും

തിരുവനന്തപുരം: വിഴിഞ്ഞത്തെ വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും. മൂന്ന് വിദ്യാർത്ഥികളാണ് കായലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡ് (19), ലിബിനോൺ (20) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളാണ്. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ക്രൈസ്റ്റ് കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.

ഇന്നലെ വൈകുന്നേരം 3:00 മണിയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കളായ നാല് പേരും വെള്ളായണി കായലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. കായലിന്റെ ആഴമുള്ള പ്രദേശത്താണ് ഇവർ മുങ്ങിമരിച്ചത്. ഒരാൾ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ട് പേരും അപകടത്തിൽപ്പെടുന്നത്. ഫയർഫോഴ്സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: രണ്ടാം ഭാര്യയിൽ ജനിച്ച കുഞ്ഞിനെ കൊന്ന യുവാവ് കാരണമായി പറഞ്ഞത്, ആദ്യഭാര്യയിൽ അഞ്ചു കുട്ടികൾ ഉള്ളതിനാൽ എന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button