ന്യൂഡൽഹി: വജ്ര ജൂബിലി ആഘോഷിക്കാനൊരുങ്ങി ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി. നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. നാളെ ഉച്ചയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ സുപ്രീംകോടതി റിപ്പോർട്ടുകൾ, ഡിജിറ്റൽ കോടതികൾ, സുപ്രീംകോടതിയുടെ പുതിയ വെബ്സൈറ്റ് എന്നിവ ഉൾപ്പെടുന്ന കേന്ദ്രീകൃത വിവരസാങ്കേതിക സംരംഭങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നതാണ്.
ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാകുന്ന രീതിയിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോടതിയുടെ റിപ്പോർട്ടുകൾ ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നതാണ്. ഇതുവഴി സുപ്രീംകോടതിയുടെ വിധികൾ രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായും ഇലക്ട്രോണിക് ഫോർമാറ്റിലും ലഭ്യമാകും. അത്യാധുനിക സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗവും ഇ-കോടതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
Post Your Comments