തിരുവനന്തപുരം: മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പോലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
കേരളാ പോലീസ് മികച്ച സേനയാണ്. എന്നാൽ ആരാണ് അവരുടെ പ്രവർത്തനം തടയുന്നത്. അതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും ഗവർണർ ചോദിക്കുന്നു. കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പിന്നീട് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ റോഡരികിൽ കുത്തിയിരുന്നു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ഗവർണർ ചോദിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതിപ്പെട്ടു. പ്രധാനമന്ത്രിയെ വിളിക്കാനും ഗവർണർ ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നായിരുന്നു ഗവർണർ പ്രതിഷേധിച്ചത്. പോലീസിനോടും ഗവർണർ ക്ഷുഭിതനായി. പോലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
Post Your Comments