Latest NewsKeralaCinemaMollywoodNewsEntertainment

നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു: ഞരമ്പ് രോഗി നിഷാന്ത് പിടിയിലാകുമ്പോൾ

നടി ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി. വാദി പ്രതിയാക്കുന്ന തരത്തില്‍ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം ഇയാൾ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തുന്നു.

ജിപ്സയുടെ കുറിപ്പ്:

ചെറിയ ധൈര്യമൊന്നും പോരായിരുന്നു… കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത തരത്തില്‍ അപകീര്‍ത്തി പ്രചരണവും ഭീഷണിയും തൊട്ട് ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മാനസികമായി തകര്‍ക്കാന്‍ നോക്കി… എല്ലാം തരണം ചെയ്തു… അതിന് എന്റെ സോഷ്യല്‍ മീഡിയ കൂട്ടുകാരാണ് ധൈര്യം നല്‍കിയത്…

കമന്റില്‍ക്കൂടെ അവര്‍ അവരുടെ പിന്തുണ അറിയിച്ചു… ഒരു പട തന്നെ. കൂടെ നിന്നു ധൈര്യം തന്നു.. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല സത്യത്തില്‍ അവരാണ് എനിക്ക് ധൈര്യം നല്‍കിയത്.. അവരില്ലായിരുന്നെങ്കില്‍ ഞാന്‍ തളര്‍ന്നേനെ. ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെന്റെ ധൈര്യം നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button