നാഗർകോവിൽ: തിങ്കൾച്ചന്തയ്ക്ക് സമീപം പള്ളി കമ്മിറ്റി മുൻഭാരവാഹിയും ട്രാൻസ്പോർട്ട് ജീവനക്കാരനുമായ സേവ്യർകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി മൈലോട് ഇടവക വികാരി റോബിൻസൺ ബുധനാഴ്ച തിരുച്ചെന്തൂർ കോടതിയിൽ കീഴടങ്ങി. രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേശ് ബാബു ഉൾപ്പെടെയുള്ളവർ ഒളിവിൽ തുടരുകയാണ്.
ഇടവകയിലെ വരവുചെലവ് കണക്കുകളിൽ തിരിമറി നടക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്ന ഇടവക അംഗം സേവ്യർകുമാറിനെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ രമേശ് ബാബു ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇടവക വികാരി ഉൾപ്പെടെ 15 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇതിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു.
5 പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇടവക വികാരി കോടതിയിൽ കീഴടങ്ങിയത്. റോബിൻസണെ ഇരണിയൽ കോടതിയിൽ ഹാജരാക്കാൻ തിരിച്ചെന്തൂർ കോടതി ഉത്തരവിട്ടു. 29ന് ഇരണിയൽ കോടതിയിൽ ഹാജരാക്കും.
Post Your Comments