Latest NewsKerala

സംസ്ഥാനത്ത് ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് അവധിയായിരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 1,34,540 അധ്യാപകരാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ക്ലസ്റ്റര്‍ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എഇഒ, ഡിഇഒ,ഡിഡി, ഡിപിസിമാര്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, എസ്എസ്‌കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. രാമകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പങ്കാളിത്തം പൂര്‍ണമാക്കാന്‍ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു.

എല്‍പി തലം ക്ലാസ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിലും യുപി തലം വിഷയാടിസ്ഥാനത്തില്‍ ബിആര്‍സി തലത്തിലും ഹൈസ്‌കൂള്‍ തലം വിഷയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടക്കുന്നത്. 40-50 അധ്യാപകര്‍ക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്‌സ് പേഴ്‌സണുകള്‍ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button