Latest NewsIndiaNews

ലോറിയും ട്രക്കും കാറുകളും കൂട്ടിയിടിച്ച് അപകടം: നാലു പേർ മരണപ്പെട്ടു

ധർമപുരി: ലോറിയും ട്രക്കും കാറുകളും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിലാണ് അപകടം ഉണ്ടായത്. നാലു പേർ അപകടത്തിൽ മരണപ്പെട്ടു. എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ ജെ വിമൽ കുമാർ (30), ഭാര്യ മതി അനുഷ്‌ക (22), അമ്മായി മഞ്ജു (45), ഭാര്യാസഹോദരി ജെന്നിഫർ (30) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ബെംഗളൂരു-സേലം ദേശീയപാതയിലെ തോപ്പൂർ ഘട്ട് സെക്ഷനിലാണ് അപകടം നടന്നത്. നെല്ല് കയറ്റിയ ലോറി, ട്രക്കുകൾ, കാറുകൾ എന്നിവയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കിയത്.

നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിലെ എസ് ആകൃതിയിലുള്ള വളവിൽ അതിവേഗത്തിൽ വന്ന ട്രക്ക് മറ്റൊരു ട്രക്കിൽ ഇടിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. ട്രക്കുകളിലൊന്നിൽ രാസവസ്തുക്കളായിരുന്നു. ട്രക്കിന് തീപിടിച്ച് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. ഇതിനിടയിൽപ്പെട്ട കാറിലേക്ക് തീ പടർന്നു. തുടർന്ന് കാറിലെ നാല് യാത്രക്കാരും വെന്തുമരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button