അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അയോധ്യയില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇന്നലെയാണ് പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുകൊടുത്തത്. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കാര്യമായ അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read Also: കർണാടകയിൽ സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായി, ഒടുവിൽ കണ്ടെത്തിയത് മൃതദേഹം കുഴിച്ചിട്ടനിലയിൽ
ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നല്‍കുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഭക്ഷണശാലകള്‍ അധികമില്ലാത്ത അയോധ്യ നഗരത്തില്‍ പുറമേനിന്നെത്തുന്നവരില്‍ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. അയോധ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് എല്ലാ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
Post Your Comments