
ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷയൊരുക്കി സൈന്യം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തികളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കാശ്മീരിലെ ബന്ദിപ്പോരയിൽ സ്നൈപേർസിനെ വിസിക്കുകയും രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. കൂടാതെ, പ്രധാന ഭാഗങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്.
വാഹന പരിശോധനകൾക്കായി ചെക്ക് പോസ്റ്റുകളിൽ നിരവധി ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, ഡ്രോണുകൾ ഉപയോഗിച്ച് ദേശീയപാതകളിൽ അതിശക്തമായ നിരീക്ഷണം ഏർപ്പെടുത്തുന്നതാണ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് ദിവസങ്ങൾക്കു മുൻപ് തന്നെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Also Read: ആത്മീയ യാത്രയ്ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയത് ഈ ആറ് സ്ഥലങ്ങള്‍
75-ാമത് റിപ്പബ്ലിക് ദിനത്തിനാണ് ഇക്കുറി രാജ്യം സാക്ഷ്യം വഹിക്കുന്നത്. അന്നേദിവസം രാവിലെ 10:30-ന് വിജയ് ചൗക്കിൽ നിന്നാണ് പരേഡ് ആരംഭിക്കുക. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. ഇത്തവണ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥിയായി എത്തുന്നത്.
Post Your Comments