ഗുജറാത്ത്: ഗുജറാത്തിലെ ഔറംഗ റിവർ ബ്രിഡ്ജിന്റെ അതിമനോഹര ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഒരുക്കിയ റിവർ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം കീഴടക്കുന്നത്. റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഓഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടുള്ള മനോഹരമായ യാത്ര ഉടനെന്ന് വ്യക്തമാക്കിയാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
2021 നവംബർ മുതലാണ് റിവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേ തുടക്കമിട്ടത്. ഗുജറാത്തിലെ വാപിയിലെയും ബിലിമോറയിലെയും റെയിൽവേ സ്റ്റേഷനുകളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഔറംഗ, പാർ, പൂർണ, മിൻദോല, അംബിക, വെൻഗണിയ തുടങ്ങിയ 6 പുഴകളുടെ കുറുകെയാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്. അതേസമയം, മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് കോറിഡോറിന് കീഴിൽ പ്രധാനമായും 24 റിവർ ബ്രിഡ്ജുകളാണ് ഉള്ളത്. ഇതിൽ 20 എണ്ണം ഗുജറാത്തിലും, ബാക്കിയുള്ളവ മഹാരാഷ്ട്രയിലുമാണ് സ്ഥിതി ചെയ്യുന്നത്.
Post Your Comments