KeralaLatest NewsNews

രാമൻ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്ന് പല ഹിന്ദുക്കളും ആഗ്രഹിച്ചിരുന്നു: ശശി തരൂർ

ന്യൂഡൽഹി: അയോധ്യ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. രാമൻ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്ന് പല ഹിന്ദുക്കളുടെയും ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ അതിന് പള്ളി പൊളിക്കേണ്ടിയിരുന്നില്ല. മുസ്ലിം സമുദായം തന്നെ അതിൻ്റെ പ്രാധാന്യം മനസ്സിലാക്കി അന്തസ്സോടെ പള്ളി സ്വമേധയാ മാറ്റി മറ്റൊരിടത്തേക്ക് വെച്ചിരുന്നെങ്കിൽ എല്ലാവരും സന്തോഷിച്ചേനെ എന്ന് ചില ഹിന്ദുക്കൾക്ക് അഭിപ്രായം ഉണ്ടായിരുന്നെന്നാണ് ശശി തരൂരിൻ്റെ പ്രസ്താവന.

രാമ ജന്മഭൂമിയിൽ ക്ഷേത്രം പണിയുന്നതിനായി മുസ്ലിം സമുദായം അന്തസ്സോടെ മറ്റൊരിടത്തേക്ക് പള്ളി മാറ്റണമായിരുന്നെന്ന അഭിപ്രായം ചില ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നെന്ന് പറഞ്ഞ തരൂർ കഴിഞ്ഞദിവസം രാമവിഗ്രഹ ചിത്രത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും വിശദീകരിച്ചു‌. രാമക്ഷേത്ര പ്രതിഷ്ടാദിനമായിരുന്ന കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ രാമ വിഗ്രഹത്തിൻ്റെ ചിത്രം ശശി തരൂർ പങ്കുവെച്ചത് വിവാദമായിരുന്നു. എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന ദൈവത്തെ താന്‍ എന്തിന് ബി.ജെ.പിക്ക് വിട്ടുകൊടുക്കണമെന്ന് ശശി തരൂർ പറഞ്ഞിരുന്നു. പ്രത്യേക മതത്തിനുവേണ്ടി താല്‍പര്യം കൊടുക്കാന്‍ പാടില്ല എന്നതാണ് മതേതരത്വത്തിന്റെ അര്‍ഥം. ഇതിന്റെ പേരില്‍ മാപ്പുപറയേണ്ട കാര്യമില്ല. അര്‍ഥമില്ലാത്തതും അടിസ്ഥാനമില്ലാത്തതും ആണ് ഈ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമവിഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്ന് ശശി തരൂരിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തരൂരിന്റെ പ്രവൃത്തി മതേതര മൂല്യങ്ങള്‍ക്കെതിരാണെന്നായിരുന്നു എസ്എഫ്‌ഐയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button