അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമനഗരിയിൽ എത്തും. പ്രധാന യജമാന പദം വഹിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ 10:25-നാണ് അയോധ്യ വിമാനത്താവളത്തിൽ എത്തുക. 10:55-ന് ഹെലികോപ്റ്റർ മാർഗ്ഗം അയോധ്യ ഹെലിപ്പാഡിൽ എത്തും. 12:00 മണി വരെ രാമ ജന്മഭൂമിയിൽ പര്യടനം നടത്തുന്നതാണ്. തുടർന്ന്, ഉച്ചയ്ക്ക് 12:25 മുതൽ 12:55 വരെ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1:00 മണി മുതൽ 2:00 മണി വരെ പ്രധാനമന്ത്രി, സർസംഘചാലക്, യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് പൊതുസമ്മേളനം നടത്തുന്നതാണ്. 2:10-ന് രാമജന്മഭൂമി പരിസരത്തെ കുബേർ ടീലയിൽ ദർശനം നടത്തിയതിനുശേഷം, 3:30 ഓടേ പ്രധാനമന്ത്രി അയോധ്യയിൽ നിന്ന് മടങ്ങും.
നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. 84 സെക്കൻഡാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള മുഹൂർത്തം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12:29:08 മുതൽ 12:30:32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ഇന്ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുക. ഇതിന്റെ ഭാഗമായി അയോധ്യയിൽ പഴുതടച്ച സുരക്ഷയാണ് ഭരണകൂടം ഉറപ്പുവരുത്തിയിരിക്കുന്നത്.
Also Read: ശ്രീരാമകീർത്തനങ്ങളിൽ മുഴുകി അയോധ്യ, രാജ്യം കാത്തിരുന്ന ചരിത്ര മുഹൂർത്തം ഇന്ന്
Leave a Comment