ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ഔപചാരിക ക്ഷണം ലഭിച്ചതായി വിവാദ ആള്‍ദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദ . ക്ഷേത്രത്തിലെ പരമ്പരാഗത പ്രാണ പ്രതിഷ്ഠയ്ക്കിടെ ശ്രീരാമന്റെ പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ‘ഹിന്ദുമതത്തിന്റെ പരമോന്നത മഠാധിപതി’എന്ന് സ്വയം വിശേഷിപ്പിക്കുന്ന പിടികിട്ടാപ്പുള്ളി നിത്യാനന്ദ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് തനിക്ക് അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചതായി അറിയിച്ചിരിക്കുന്നത്.
ബലാത്സംഗ കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ നിത്യാനന്ദ 2020ല്‍ ഇന്ത്യയില്‍ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ താന്‍ കൈലാസ എന്ന പുതിയ രാജ്യം സ്ഥാപിച്ചതായി അവകാശപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു. ഇക്വഡോര്‍ തീരത്തുള്ള ഒരു ദ്വീപിലാണ് നിത്യാനന്ദ ‘കൈലാസ’ സ്ഥാപിച്ചതായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments