കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. കോഴിക്കോട് പയ്യോളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം കുളത്തൂപ്പുഴ സ്വദേശികളായ സുനിത (44), മകൾ ഷഹന (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുനിതയ്ക്കും മകൾക്കും പയ്യോളി റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, പയ്യോളി സ്റ്റേഷനിൽ ട്രെയിൻ എത്തിയത് ഇവർ അറിഞ്ഞിരുന്നില്ല. സ്ഥലമറിയാതെ ട്രെയിനിൽ തന്നെ ഇരുന്ന ഇരുവരും പിന്നീട് തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. വീണ് പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Also Read: ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകും: മുഖ്യമന്ത്രി
Post Your Comments