KeralaLatest NewsNews

ഇലക്ട്രിക്ക് ബസ് വരുമാനം, മന്ത്രിയും കെഎസ്ആര്‍ടിസിയും രണ്ട് തട്ടില്‍

കണക്ക് ചോര്‍ന്നതില്‍ മന്ത്രി ഗണേഷ്‌കുമാര്‍ സിഎംഡിയോട് വിശദീകരണം തേടി

തിരുവനന്തപുരം:  കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക്ക് ബസ് വരുമാനം സംബന്ധിച്ച് കെഎസ്ആര്‍ടിസിയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറും രണ്ട് തട്ടില്‍. അതേസമയം, വരുമാനം സംബന്ധിച്ച വാര്‍ഷിക കണക്ക് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് അതൃപ്തി. കണക്ക് ചോര്‍ന്നതില്‍ മന്ത്രി ഗണേഷ്‌കുമാര്‍ സിഎംഡിയോട് വിശദീകരണം തേടി. ഇ ബസ് നഷ്ടമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞപ്പോള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.

Read Also: ഇറങ്ങേണ്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു, ധൃതിയിൽ ചാടിയിറങ്ങാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇ-ബസുകള്‍ക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയില്‍ ഇത് 13.46 രൂപ വരെയായി ഉയര്‍ന്നിരുന്നുതാനും.

2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഈ കണക്കാകും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (സിഎംഡി) ബിജു പ്രഭാകര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയെന്നാണു സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button