സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷയിലും ഡ്രൈവിംഗ് ടെസ്റ്റിലും അടിമുടി പരിഷ്കരണങ്ങൾ വരുത്തുന്നു. ടെസ്റ്റുകളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി 10 അംഗ കമ്മിറ്റിയെയാണ് നിയോഗിച്ചിരിക്കുന്നത്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷത വഹിക്കുന്ന സമിതി, ടെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തും. തുടർന്ന് ഒരാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. റിപ്പോർട്ടിന് അനുസൃതമായി ഡ്രൈവിംഗ് ടെസ്റ്റുകളിൽ മാറ്റങ്ങൾ വരുത്താനാണ് തീരുമാനം.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താൽപര്യം അനുസരിച്ചാണ് ലേണേഴ്സ് പരീക്ഷയും, ഡ്രൈവിംഗ് ടെസ്റ്റും പരിഷ്കരിക്കുന്നത്. നിലവിൽ, ഡ്രൈവിംഗ് ടെസ്റ്റ് താരതമ്യേന എളുപ്പമാണെന്നും, ഡ്രൈവിംഗിൽ കാര്യമായ മികവ് ഇല്ലാത്തതിനാൽ അപകട നിരക്കുകൾ ഉയരുന്നുണ്ടെന്നുമുള്ള നിഗമനത്തെ അടിസ്ഥാനമാക്കിയാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
Also Read: അയോധ്യ പ്രാണപ്രതിഷ്ഠ: പ്രധാനമന്ത്രി ഇന്നെത്തും
Post Your Comments