KozhikodeKeralaLatest NewsNews

കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു, കാട്ടുപോത്തിനെ തുരത്താൻ വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും

കരിയാത്തംപാറ കക്കയം ഡാം സൈറ്റിൽ ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷമായതോടെ കോഴിക്കോട് കക്കയത്ത് ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. പ്രദേശത്ത് സഞ്ചാരികൾ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം എന്നീ കേന്ദ്രങ്ങളിലാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. അതേസമയം, ഡാമിന് സമീപത്ത് നിന്നും കാട്ടുപോത്തിനെ തുരത്തുന്നതിനായി വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും.

കരിയാത്തംപാറ കക്കയം ഡാം സൈറ്റിൽ ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു. ഡാം കാണാനെത്തിയ ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ്, മകൾ ആൻമരിയ എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. നീതുവിന്റെ തലയ്ക്കും വാരിയലിനും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. ഡാമിന് സമീപത്തെ കുട്ടികളുടെ പാർക്കിന് അടുത്ത് നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

Also Read: ദീപാലംകൃതമാകാൻ അയോധ്യ! രാമനഗരിയിൽ നാളെ 10 ലക്ഷം രാമജ്യോതികൾ തെളിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button