ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് ഹിമാചൽ പ്രദേശും അവധി പ്രഖ്യാപിച്ചു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ ഇതാദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോൺഗ്രസ് വിമർശനത്തിനിടെയാണ് അവധി പ്രഖ്യാപനം. അവധിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഹിമാചൽ പ്രദേശ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെയാണ് നടക്കുന്നത്. എൻഡിഎ ഭരിക്കുന്ന 12 സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലും, ഒഡീഷയിലും നാളെ അവധിയാണ്. അതേസമയം, പ്രതിഷ്ഠാദിനത്തിൽ പൊതു അവധി നൽകിയ മഹാരാഷ്ട്ര സർക്കാറിന്റെ തീരുമാനത്തിനെതിരായ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിട്ടുണ്ട്. 4 നിയമ വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
Also Read: പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതിന് രജനികാന്ത് അയോധ്യയിലെത്തി
Post Your Comments