കല്‍പ്പറ്റ: മദ്യലഹരിയില്‍ ഗൃഹനാഥനേയും മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവർ ഷോബിഷിനെയാണ് അമ്പലവയല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടാണ് ഏഴ് മണിയോടെയായിരുന്നു സംഭവം. കറിക്കത്തികൊണ്ടായിരുന്നു ആക്രമണം. കുറ്റിക്കൈതയില്‍ വാടകയ്ക്ക് താമസിക്കുന്ന പൗലോസ്, മകള്‍ നിഷ എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
read also: നീറ്റ് എംഡിഎസ്: പരീക്ഷാ തീയതി മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം
വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയും നിഷയും നേരത്തെ സുഹൃത്തുക്കളായിരുന്നു. പ്രതി ആദ്യം നിഷയെ ആക്രമിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അച്ഛനെയും കറിക്കത്തികൊണ്ട് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments